കൊച്ചി: വി ഗാര്‍ഡ് ഗ്രൂപ്പിന്റെ ഭാഗമായ വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരിവില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാരംഭ രേഖകള്‍ സമര്‍പ്പിച്ചു.
കമ്പനി 250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഐപിഒയില്‍ ഓഫര്‍ ഫോര്‍ സെയില്‍ ഇല്ല.
കേരളത്തില്‍ മിഡ് പ്രീമിയം, പ്രീമിയം, അള്‍ട്രാ പ്രീമിയം, ലക്സ് സീരീസ്, അള്‍ട്രാ ലക്ഷ്വറി വിഭാഗങ്ങളിലായി ബഹുനില റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് പദ്ധതികളുടെ ആസൂത്രണം, നിര്‍മാണം, വില്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയാണു വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ്.
2025 ഒക്ടോബര്‍ 31ലെ കണക്കനുസരിച്ച് കമ്പനി 11.05 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 10 റസിഡന്‍ഷ്യല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.